Zygo-Ad

മലബാർ പിറ്റ് വൈപ്പർ കോളയാട് അബൂബക്കറിന്റെ വീട്ടുമുറ്റത്ത് കണ്ടെത്തി

 


ഇരിട്ടി:  അണലി വർഗത്തിലെ പിറ്റ് വൈപ്പർ വിഭാഗത്തിൽപ്പെടുന്ന ചോലമണ്ഡലി (മലബാർ പിറ്റ് വൈപ്പർ) പാമ്പിനെ കോളയാട്ടെ എൻ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് കണ്ടെത്തി. വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ വിദഗ്ധൻ ഫൈസൽ വിളക്കോട് പാമ്പിനെ പിടി കൂടി കണ്ണവം ഉൾ വനത്തിൽ തുറന്നു വിട്ടു.

പശ്ചിമഘട്ടത്തിലെ വനങ്ങളിൽ മരത്തിൽ കാണപ്പെടുന്ന വിഷമുള്ള ഇനമാണിത്. അടുത്തിടെ നടന്ന ജനിതക പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഈ വർഗത്തിൽപ്പെട്ട പാമ്പുകളെ വ്യത്യസ്ത ഇനങ്ങളായി വിഭജിച്ചി ട്ടുണ്ട്. അഗസ്ത്യ മലനിരകൾ മുതൽ ചെങ്കോട്ട വിടവു വരെ ട്രാവൻ കൂർ പിറ്റ് വൈപ്പർ, ചെങ്കോട്ട മുതൽ വടക്കോട്ട് നെല്ലിയാമ്പതി വരെ ആനമല പിറ്റ് വൈപ്പർ, പാലക്കാട് വിടവു മുതൽ വടക്കോട്ടുള്ളത് മലബാർ പിറ്റ് വൈപ്പർ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്.

അധിവസിക്കുന്ന പ്രദേശത്തിന്റെ തരത്തിനനുസരിച്ച് പല നിറത്തിൽ ഈ പാമ്പിനെ കാണാൻ കഴിയും. പിടി കൂടിയ പാമ്പിനുള്ള കടുംചുവപ്പു നിറം സാധാരണയായി കാണാറുള്ളതല്ലെന്ന് പാമ്പു നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ