കൂത്തുപറമ്പ്: അംഗീകാരം ലഭിച്ച മുഴുവൻ അധ്യാപകർക്കും ശമ്പള സ്കെയിൽ അനുവദിക്കണമെന്ന് കെ എസ് ടി എ കൂത്തുപറമ്പ് ഉപജില്ല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കെ യു പി സ്കൂളിലെ എൻ ജനാർദ്ദനൻ മാസ്റ്റർ നഗറിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രമോഹനൻ അധ്യക്ഷനായി. എൻ വി ഉഷ രക്തസാക്ഷി പ്രമേയവും , ഇ കെ ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉപജില്ല സെക്രട്ടറി വി നിധീഷ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡന്റ് വി സ്വാതി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ എസ് സഞ്ജീവ് രാജ്,പി എം ഗീത, കെ അബ്ദുൾ ഖാദർ, പി എം മധുസൂദനൻ , എൻ സതീന്ദ്രൻ,കെ കെ സിജു എന്നിവർ സംസാരിച്ചു.