കണ്ണൂർ : ചക്കരക്കല്ലില്‍ ബൈക്ക് യാത്രക്കാരനില്‍ നിന്നും എട്ടു ലക്ഷം രൂപ കവർന്നതായി പരാതി. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി പണം തട്ടിയെടുത്തുവെന്നാണ് പരാതി.
ഇന്ന് രാവിലെ 10.35 ന് ചാലോട് - അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന ബൈക്കിനെ അതേ ദിശയില്‍ വന്ന വെളുത്ത ബെലാനോ കാർ ഇടിച്ചിട്ടതിനു ശേഷം മെഹ്റൂഫ് എന്ന ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിന് ശേഷം ഇയാളില്‍ എട്ടു ലക്ഷം രൂപ തട്ടിയെടുത്ത് മർദ്ദിച്ച് കീഴല്ലൂർ ഡാമിന് സമീപം ഇറക്കി വിടുകയായിരുന്നു.
കാറിടിച്ചപ്പോള്‍ ബൈക്കില്‍ നിന്നും വീണ യുവാവിന് പരുക്കേറ്റിട്ടുണ്ട്. തുടർന്ന് വീട്ടിലെത്തിയ മഹ്റൂഫ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചക്കരക്കല്‍ സി. ഐ. എം.പി ആസാദിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.