അങ്ങാടിക്കടവ് - ഇരിട്ടി റൂട്ടിൽ ആനപ്പന്തിക്കും അങ്ങാടിക്കടവിനും ഇടയിൽ റോഡരികിലെ കുളത്തിലേക്ക് കാർ മറിഞ്ഞാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ഒരാളുടെ നില ഗുരുതരമായിരുന്നു.. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് വീണ് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന യുവാവ് മരണപ്പെട്ടു. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ബെന്നി ജോസഫിന്റെ മകൻ ഇമ്മാനുവേൽ (24) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
തൃശൂരിൽ വിദ്യാർത്ഥിയായ ഇമ്മാനുവേൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയിൽ രാവിലെ മഴയുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് മുറിഞ്ഞ് വീഴുന്നത് കണ്ട് കാർ വെട്ടിക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാർ ഇടിച്ച് കയറി ശേഷം ചെറിയ കുളത്തിലേക്ക് വാഹനം മറിഞ്ഞ് വീഴുകയായിരുന്നു.