Zygo-Ad

ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്; ജിജോ തില്ലങ്കേരി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

 


കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിക്കെതിരെ പീഡന കേസ്. ജിജോ തില്ലങ്കേരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പട്ടിക ജാതിക്കാരിയായ യുവതിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുഴക്കുന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

നവംബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ബഹളം വെച്ചതോടെ ജിജോ ശ്രമം ഉപേക്ഷിച്ചു. 

വിവരം പുറത്തറിഞ്ഞാല്‍ മക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതി നല്‍കാൻ വൈകിയത് ഭയം കൊണ്ടാണെന്നും യുവതി പറഞ്ഞു.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളാണ് ആകാശും ജിജോയും. കഴിഞ്ഞ വർഷം ഇരുവരേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 

മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി സ്റ്റേഷനുകളുടെ പരിധിയിലായി ലഹളയുണ്ടാക്കല്‍, അടിപിടി, തടഞ്ഞു വയ്‌ക്കല്‍, ആയുധമുപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ എന്നിവയുള്‍പ്പെടെ 23 ലധികം കേസുകളിലെ പ്രതിയാണ് ജിജോ.

വളരെ പുതിയ വളരെ പഴയ