Zygo-Ad

കണ്ണൂര്‍ തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നല്‍കുന്ന കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം


കണ്ണൂർ: കണ്ണൂർ തളിപ്പറമ്പില്‍ സ്വകാര്യ വിതരണക്കാരൻ നല്‍കുന്ന കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറമ്പ് നഗരസഭയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറില്‍ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് നി‍ർദേശം നല്‍കി. 

തളിപ്പറമ്പിലെ തട്ടുകടകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയില്‍ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്.

അതേ സമയം, കണ്ണൂർ പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.

എതിർ ദിശയില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. ആദിത് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ് പരുക്കേറ്റാണ് യുവാക്കള്‍ മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. 

പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.

വളരെ പുതിയ വളരെ പഴയ