ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷം വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രമായ 13-ന് നടത്തും. കാർത്തിക വിളക്ക് തെളിക്കൽ, തൃക്കാർത്തിക പൂജ, വിശേഷാൽ ശക്തി പൂജ എന്നിവ ഉണ്ടാകും.
കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതാർച്ചന, രാഘവൻ കുറ്റ്യാട്ട് ചാത്തോത്തിന്റെ സൗന്ദര്യ ലഹരി പാരായണം, കലാദർപ്പണ കരിവള്ളൂരിന്റെ ശ്രുതിലയ നാദം, അഞ്ജലി കലാ ക്ഷേത്രത്തിന്റെ നൃത്ത നൃത്യങ്ങൾ എന്നിങ്ങനെ സാംസ്കാരിക പരിപാടികളും ഉണ്ടാകും.