Zygo-Ad

പിലാക്കൂട്ടം മഖാം ഉറൂസ് ഡിസംബർ 27,28,29 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ

 


കൂത്തുപറമ്പ് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര പ്രസിദ്ധമായ അബ്ദുൽ അസീസ് ഹിറാനി (ന.മ) അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കൂട്ടം മഖാം ഉറൂസ് ഡിസംബർ 27,28,29 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തുമെന്ന് പിലാക്കൂട്ടം ഉറൂസ് കമ്മിറ്റി.

ഉറൂസ് നടത്തിപ്പിനായി കെ.കെ. സിറാജ് ചെയർമാനായും അഷ്റഫ് ഇരിട്ടി കൺവീനറായും സുബൈർ, സിദ്ധീഖ് പാറാൽ ജോ കൺവിനറായും റമീസ് മസ്റ്റർ ട്രഷററായും വി.പി. അബുബക്കർ, എ.ടി. അഷ്റഫ് ഹാജി, പി.കെ. ഖലീൽ, പി.കെ. അലി തെരഞ്ഞെടുത്തു. യോഗം കൂത്തുപറമ്പ് മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി.പി.ഒ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പി.സി. പോകു, നൗഷാദ് കെ. പി തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ