വടകര: സംസ്ഥാന പാതയില്‍ കക്കംവെള്ളിയില്‍ വീടിന് മുന്നില്‍ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് സാരമായി പരിക്കേറ്റു.
കക്കംവെള്ളി ഫിർദൗസ് മൻസിലില്‍ അബ്ദുള്ള ഹാജി (68) നാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാവിലെ പത്തോടെയാണ് അപകടം. വടകര ഭാഗത്തുനിന്ന് നാദാപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും. ഇതിനിടെ സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. അപകടത്തിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ച് തകർന്നു. കാറിന്‍റെ മുൻ ഭാഗം പൂർണമായി തകർന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ രണ്ട് എയർ ബാഗുകളും പുറത്തായി. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ള ഹാജിയെ കണ്ണൂർ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.