ഇരിട്ടി :വീരകേരളവർമ്മ പഴശ്ശി രാജയുടെ 220-ാം സ്മൃതിദിനം സർവ്വജന യാത്രയോടെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ആചരിച്ചു. പഴശ്ശി രാജയുടെ വീര ചരിത്രമുറങ്ങുന്ന കതിരൂർ കാവുങ്കര ഇല്ലത്ത് നിന്ന് പഞ്ചസാര കലവും കാഴ്ചക്കുലകളുമായി സർവ്വജന യാത്രയോടൊപ്പം വെളിയമ്പ്ര കാഞ്ഞിരമണ്ണ് ക്ഷേത്രം, കണ്ണവത്ത് നമ്പ്യാർ സ്മൃതി സന്നിധി , ഹരിശ്ചന്ദ്രക്കോട്ട എന്നിവിടങ്ങളിൽ നിന്ന് തുടങ്ങിയ യാത്രയും സംഗമിച്ചതോടെ വീര പഴശ്ശിയുടെ സമര സ്മരണങ്ങൾ ഇരമ്പി.
യാത്രക്കും പഞ്ചസാരക്കലം കാഴ്ചക്കുല സമർപ്പണത്തിനും സജീവൻ കാവുങ്കര, ബാലചന്ദ്ര വാര്യർ , ഹരിശ്ചന്ദ്രക്കോട്ട ക്ഷേത്ര ഭാരവാഹികളായ രാജൻ, പ്രകാശൻ. കാഞ്ഞിരമണ്ണ് ദേവസ്വം ഭാരവാഹികളായ കുഞ്ഞിരാമൻ നമ്പ്യാർ , സത്യൻ, കണ്ണവത്ത് നമ്പ്യാർ അനുസ്മരണ വേദി ഭാരവാഹികളായ കെ.കെ .ദിനേശൻ വാഴയിൽ ഭാസ്‌ക്കരൻ ,എ.കെ പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.