ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ സംസ്‌ഥാനത്താകെ 1000 കോടി രൂപ അനുവദിച്ചതിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ 10 റോഡുകൾക്കായി 4.10 കോടി രൂപ അനുവദിച്ചതായി സണ്ണി ജോസ ഫ് എം.എൽ.എ അറിയിച്ചു. ഒരു റോഡിന് പരമാവധി 45 ലക്ഷം രൂപയും കുറഞ്ഞത് 15 ലക്ഷം രൂപയും അനുവദിക്കാൻ കഴിയുന്ന 30 റോഡുകളുടെ പട്ടിക സർക്കാർ നിർദേശ പ്രകാരം എംഎൽഎ സമർപ്പിച്ചതിൽനിന്നാണ് 10 റോഡുകൾ തിരഞ്ഞെടുത്തത്.