കണ്ണൂർ: കൂത്തുപറമ്പ് കാടാച്ചിറയില്‍ ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈഷ്ണവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.