Zygo-Ad

കാപ്പാ കേസിലെ പ്രതി വീണ്ടും എം.ഡി.എം.എയുമായി പിടിയില്‍

 


തില്ലങ്കേരി: കാപ്പാ കേസിലെ പ്രതി രണ്ടാമതും MDMA യുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്നു പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലര്‍ച്ചെ തില്ലങ്കേരി ചാളപറമ്പില്‍ സ്വദേശി കിഴക്കോട്ടില്‍ ഹൌസില്‍ ജിനേഷ് (30) 2.7 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്.

KL 58 Y 6412 നമ്പര്‍ മോട്ടോര്‍ സൈക്കിളും പോലീസ് പിടിച്ചെടുത്തു. മട്ടന്നൂര്‍, ഉളിയില്‍ ഭാഗങ്ങളില്‍ വ്യാപകമായി എം.ഡി.എം.എ വില്പന നടത്താറുണ്ടെന്നു പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായി. കാപ്പ കേസിലെ പ്രതിയായ ജിനേഷ് ഇരിട്ടി പോലീസ് സ്റ്റേഷനിലെ 75 ഗ്രാം MDMA പിടികൂടിയ കേസിലെ പ്രതിയാണ്.

മേല്‍ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും എം.ഡി.എം.എ വില്പന തുടരുകയായിരുന്നു. മുഴക്കുന്നു SI വിപിന്‍. എന്‍, ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു ജോണി, അജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ അന്‍വര്‍, ലഹരി വിരുദ്ധ സ്‌ക്വാഡ് (ഡാന്‍സാഫ് )അംഗങ്ങള്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ