Zygo-Ad

ഇ കെ രാജേഷ് മെമ്മോറിയൽ സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം




കൂത്തുപറമ്പ് :ഇ കെ രാജേഷ് മെമ്മോറിയൽ സൗത്ത് സോൺ ഹോക്കി ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. തിരുവനന്തപുരം ജി വി രാജ, കൊല്ലം സായി, പാലക്കാട് എംഎംഎച്ച്എസ് പന്തളംപാടം, ഹോപ്പ മലപ്പുറം, യുടിഎസ് സി തലശേരി, പാതിരിയാട് ഹോക്കി ടീം, തമിഴ്‌നാട് ടീം, കൊടക് ടീം എന്നിവർ മാറ്റുരയ്ക്കും.

വെള്ളി പകൽ മൂന്നിന് മത്സരം ആരംഭിക്കും. നാലിന് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത ഉദ്ഘാടനം ചെയ്യും .ശനി പകൽ മൂന്നിന് മത്സരം തുടരും. ഞായർ രാവിലെ ആറിന് സെമിഫൈനൽ മത്സരങ്ങളും വൈകിട്ട് നാലിനു ഫൈനലും. മൂന്ന് മുതൽ മാസ്റ്റേഴ്സ് പ്രദർശന മത്സരം.

അഞ്ചിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി സമ്മാനം നൽകും. വി പിൻ ബർണാണ്ടസ്, കെ നിയാസ്, മേജർ ദിനേശ് ഭാസ്കർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. സംഘാടകസമിതി ചെയർമാൻ കെ ശ്രീധരൻ, വാർഡ് മെമ്പർ എൻ വിജിന, പി ശ്യാം, കെ ഇ രാകേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


വളരെ പുതിയ വളരെ പഴയ