Zygo-Ad

ആയിത്തരയിൽ കൂത്തുപറമ്പ് എക്സൈസിന്റെ വൻ ചാരായ വേട്ട, 15 ലിറ്റർ ചാരായം പിടികൂടി, ഒരാൾ പിടിയിൽ,2 പേർ ഓടി രക്ഷപ്പെട്ടു

 


കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പി. പ്രമോദന്റെ നേതൃത്വത്തിൽ ആയിത്തറയിൽ നടത്തിയ പരിശോധനയിൽ  15 ലിറ്റർ ചാരായം പിടികൂടി..രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിത്തറ കലിക്കോട്  എന്ന സ്ഥലത്ത് പുഴക്കരയിൽ 09.01.2025 ന് രാത്രി 9.30 നാണ്  പരിശോധന നടത്തിയത്. സംഭവത്തിൽ ആയിത്തറ സ്വദേശി സതീശൻ. വി. കെ എന്നയാൾ പിടിയിലായി.. കൂടെ ഉണ്ടായിരുന്ന വിജേഷ്. കെ, സജു. കെ. കെ എന്നിവർ ഓടി രക്ഷപെട്ടു.. ടിയന്മാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.. കണ്ണൂർ IB യുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ  ആണ് പ്രതി പിടിയിലായത്.10 ലിറ്റർ വീതം കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക്  കന്നാസുകളിൽ ഒന്നിൽ 10 ലിറ്ററും മറ്റൊന്നിൽ 5 ലിറ്ററുമാണ് ചാരായം പിടികൂടിയത്.

ഇതിന് മുൻപ് ഈ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വാഷ് കണ്ടെടുത്ത് കേസ്സെടുത്തിരുന്നു.

കണ്ണൂർ IB യിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സുകേഷ് കുമാർ വണ്ടിച്ചാലിൽ, കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ഷാജി. യു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) മാരായ  പ്രജീഷ് കോട്ടായി,സതീഷ് വെള്ളുവക്കണ്ടി,സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി,ബിനീഷ്.എ. എം , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്. കെ. കെ എന്നിവരടങ്ങുന്ന സംഘമാണ് കേസ് കണ്ടെടുത്തത്.

വളരെ പുതിയ വളരെ പഴയ