Zygo-Ad

ഇരിട്ടിയിൽ അധ്യാപികമാരുടെയും സഹപാഠിനികളുടെയും ഉൾപ്പെടെ നൂറോളം പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

 


ഇരിട്ടി:സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ചതിന് ഡോൺ ബോസ്കോ കോളേജിലെ ബിരുദവിദ്യാർഥികളായ മുഹമ്മദ് ഷാൻ (19), ഷാരോൺ രാജേഷ് (24), അഖിൽ ചാക്കോ (22) എന്നിവർക്കെതിരേ കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെയും പ്രിൻസിപ്പലിന്റെയും പരാതിയിലാണ് നടപടി.

സഹപാഠികളാണ് പ്രതികളുടെ ഫോണിൽ അശ്ലീലചിത്രങ്ങൾ കണ്ടെത്തിയത്. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീലചിത്രങ്ങൾ ശ്രദ്ധിച്ചത്. ഇക്കാര്യം അധ്യാപകരെയും രക്ഷിതാക്കളെയും അറിയിച്ചു. ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

വളരെ പുതിയ വളരെ പഴയ