കൂത്തുപറമ്പ്: ശങ്കരനല്ലൂർ രചന വായനശാലയുടെ 50ാം വാർഷികത്തിൻ്റെയും ഗ്രാമോത്സവത്തിൻ്റെയും ഭാഗമായ വയോജന സംഗമം ഇന്ന് കാലത്ത് 10.30 ന്.
എം. ദാമോദരൻ അധ്യക്ഷതയിൽ മാങ്ങാട്ടിടം പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി. ബാലൻ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് മെമ്പറും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ .സി. കൃഷ്ണൻ, കെ.വാരിജാക്ഷൻ എന്നിവർ ആശംസയർപ്പിച്ചു.
ബാബുരാജ് അയ്യല്ലൂർ വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സി.ഗംഗാധരൻ മാസ്റ്റർ സ്വാഗതമാശംസിച്ചു. പി.സുരേഷ് നന്ദി പറഞ്ഞു.