കൂത്തുപറമ്പ് :മെരുവമ്പായി കൂർമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 22 മുതൽ 26വരെ നടക്കും. 22ന് വൈകിട്ട് 6.30ന് കൊടിയേറ്റം. 7 ന് കാവിൽകയറൽ, തുടർന്ന് നൃത്ത നൃത്യങ്ങൾ.
23ന് വൈകിട്ട് കൂർമ്പ ഭഗവതി ആമ്പിലാട് തറവീഥികളിൽ സന്ദർശിക്കും. രാത്രി എട്ടിന് കലാപരിപാടികൾ, 24ന് രാമപുരം, കുറുമ്പുക്കൽ ഭാഗങ്ങളിൽ ഭഗവതിയുടെ സന്ദർശനം. രാത്രി ഒമ്പതിന് ഗാനമേള. 25ന് കണ്ടേരി, മെരുവമ്പായി, കണ്ടം കുന്ന്, വട്ടിപ്രം ഭാഗങ്ങൾ സന്ദർശിക്കും. രാത്രി കാഴ്ചവരവ് ക്ഷേത്രത്തിലെത്തും. 26ന് രാവിലെ വിഷ്ണുമൂർത്തി, കൂർമ്പ ഭഗവതി എന്നിവ കെട്ടിയാടും.