Zygo-Ad

കൂത്തുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി


കൂത്തുപറമ്പ് : പിണറായി സർക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക, 50 ശതമാനം ഭൂനികുതി വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ കൊണ്ട് കൂത്തുപറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധർണ്ണ നടത്തി.ഡിസിസി ജന: സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് രജീഷ് കോട്ടയൻ അധ്യക്ഷൻ ആയിരുന്നു. കൂത്തുപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ലോഹിതാക്ഷൻ, ലാലു കൈലാസ്, പി കെ സതീശൻ, വി.ബി അഷറഫ്, ഗിരിജ പി, യു എൻ സത്യചന്ദ്രൻ, കെ സജിത്ത് കുമാർ, കെവി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ