ചക്കരക്കല്‍: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ അറസ്റ്റില്‍.
കൊല്ലം സ്വദേശിയും ഇപ്പോള്‍ മൗവഞ്ചേരിയില്‍ താമസക്കാരനുമായ കെ.എം. ബഷീറിനെയാണ് (50) ചക്കരക്കല്‍ പോലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. മൗവഞ്ചേരിയിലെ ഇയാളുടെ വീടിനു സമീപത്തെ 12 വയസുള്ള കുട്ടിയെയാണ് പീഡിപ്പിച്ചത്.
2006ല്‍ കളമശേരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ തടവ് അപ്പീലില്‍ അഞ്ചു വർഷമായി കുറയ്ക്കുകയായിരുന്നു. ഈ കേസില്‍ തടവ് അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
കാസർഗോഡ് കളവു കേസിലും പ്രതിയാണ്. സിഐ എം.പി. ആസാദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ പ്രേമരാജൻ എ.എസ്.ഐ ഷാജി, സീനിയർ സി.പി.ഒ അജയ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.