ഇരിട്ടി: ഇരിട്ടി ക്രിസ്മസ്-ന്യൂയർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ ബമ്പർ അടിച്ചത് ഇരിട്ടിയിലെ സത്യനാണെന്ന വിവരം പുറത്തു വന്നിരുന്നെങ്കിലും ആ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ യഥാർത്ഥ സത്യൻ വെളിച്ചത്തുവന്നു.
കോടികളുടെ ഭാഗ്യം കൈയിലെത്തിയിട്ടും ഏജൻസി കമ്മീഷൻ സംബന്ധിച്ചുണ്ടായ തർക്കമാണ് ഭാഗ്യവാൻ സത്യനെ പുറത്തു കൊണ്ടു വന്നത്.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിൻ്റെ ഇരിട്ടി ശാഖയില്‍ ഇരു ചെവിയറിയാതെ സത്യൻ ഹാജരാക്കിയിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ആർക്കും കൈമാറരുതെന്ന വ്യവസ്ഥയോടെയാണ് അദ്ദേഹം ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചത്.
ഇതോടെ മേഖലയിലെ പല സത്യൻമാരും നാട്ടുകാരുടെ കണ്ണില്‍ കോടീശ്വരൻമാരായി. ഇപ്പോള്‍, സത്യം വെളിപ്പെട്ടതോടെ മറ്റു സത്യൻമാർ പഴയ പോലെ സാധാരണക്കാരായി.