Zygo-Ad

നാളെ വൈദ്യുതി മുടങ്ങും


കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽടി ലൈൻ പുതുക്കൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വോഡഫോൺ, മാളികപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ നാളെ തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ഈരാണിപ്പാലം, മാതൃഭൂമി, മാതൃഭൂമി എഫ്എം, ഫോണിക്‌സ് കാർ, എജെ കോംപ്ലക്‌സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും. 

എൽടി ലൈനിനു സമീപം ഉള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ നാളെ തിങ്കളാഴ്ച്ച ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ കൊട്ടാനിച്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ രണ്ട് മണി വരെയും ഏച്ചൂർ കോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. 

എച്ച്ടി ലൈൻ പ്രവൃത്തി ഉള്ളതിനാൽ എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ തിങ്കളാഴ്ച്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ പൂർണമായും വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ