ഇന്ദിരാജി നഗറിലെ കോൺഗ്രസ് പ്രവർത്തകരെയാണ് അക്രമിച്ചത്.ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പുല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ ഒരു സംഘം അക്രമിക്കുകയായിരുന്നു
രാത്രി പന്ത്രണ്ടര മണിയോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ ഇരുവരും ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്