Zygo-Ad

ഇരിട്ടി തന്തോട്‌ പുഴയോരം ഇടിയുന്നു: കെട്ടിടങ്ങള്‍ അപകട ഭീഷണിയില്‍


ഇരിട്ടി: ഇരിട്ടി തന്തോട്‌ പുഴ ഇടിച്ചിലിനെ തുടര്‍ന്നു കെട്ടിടങ്ങള്‍ അപകട ഭീഷണിയിലാണ്‌. പഴശ്ശി അണക്കെട്ട്‌ അടച്ച്‌ ഇരിട്ടി പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ മണ്ണു കുതിര്‍ന്നു കെട്ടിടങ്ങളുടെ അടിത്തറയ്‌ക്ക് ഭീഷണിയായി മണ്ണ്‌ ഇടിഞ്ഞു പോയ നിലയിലാണ്‌.

പുതുശ്ശേരിയിലെ അറയ്‌ക്കല്‍ എ.ജെ. ജെയിംസിന്റെ കെട്ടിടത്തിന്റെ പിന്നില്‍ 9 മീറ്ററോളം വീതിയിലും 10 മീറ്ററോളം ഉയരത്തിലും മണ്ണിടിഞ്ഞു. സമീപത്തെ കെട്ടിടങ്ങളും പുഴയിടിച്ചില്‍ ഭീഷണി നേരിടുന്നുണ്ട്‌. ഈ ഭാഗത്ത്‌ മീറ്ററുകളോളം പുഴയ്‌ക്ക് താഴ്‌ചയുണ്ട്‌.

അടിഭാഗത്ത്‌ നേരത്തെ പാര്‍ശ്വഭിത്തി കെട്ടിയതാണെങ്കിലും മുകള്‍ ഭാഗത്ത്‌ ഇല്ല. ഈ മേഖലയില്‍ പുഴയ്‌ക്ക് സംരക്ഷണ ഭിത്തികെട്ടി ഭീഷണി ഒഴിവാക്കണമെന്നാണ്‌ ഇവിടെയുള്ള കെട്ടിട ഉടമകളുടെ ആവശ്യം.

വളരെ പുതിയ വളരെ പഴയ