മട്ടന്നൂർ: ശുചിത്വ കേരളത്തിൻ്റെ മാതൃക സൃഷ്ടിച്ച് മട്ടന്നൂർ നഗരസഭയെ മാലിന്യ മുക്തമായി പ്രഖ്യാപി ച്ചു. ഹരിത കർമസേന, ആശാ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഗ്രീൻ ഫോഴ്സ് അംഗങ്ങൾ ചേർന്നാണ് ശുചിത്വ കേരള മാതൃക ഒരുക്കിയത്. വിളംബരജാഥക്ക് ശേഷം നഗരസഭാ ശുചിത്വ അംബാസിഡർ നർത്തകി ഡോ. സുമിത നായർ പ്രഖ്യാപനം നടത്തി.
ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. വെയ്സ്റ്റ് ടു ആർട്ട് പദ്ധതിയിൽ നഗരസഭാ ശുചീകരണ വിഭാഗം തയ്യാറാക്കിയ ശില്പങ്ങൾ ചെയർമാൻ അനാച്ഛാദനം ചെയ്തു. വൈസ് ചെയർമാൻ ഒ പ്രീത, വി കെ സുഗതൻ, പി ശ്രീ നാഥ്, പി അനിത, പി പ്രസീന, കെ മജീദ്, പി രാഘവൻ, പി പി അബ്ദുൾ ജലീൽ, കെ ടി പ്രണാം, കെ കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.