വിജയന്റെ ഭാര്യ തങ്ക (53- അയ്യ) മരിച്ച കേസിലാണ് വിധി. ഒരു വർഷമായി പ്രതി ജയിലിലാണ്. കൊ ലക്കുറ്റത്തിനാണ് പ്രതിക്കെതിരെ ആദ്യം കേസെടുത്തത്. തങ്കയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണെണ് കണ്ടെത്തി. ഇതോടെ നരഹത്യാ കുറ്റത്തിൽനിന്ന് ഇയാളെ വിചാരണക്കോടതി ഒഴിവാക്കി. തങ്കയെ ദേഹോപദ്രവം ചെയ്തതിന് സാക്ഷി കൾ നൽകിയ മൊഴികൾ തെളിവായി കണ്ടാണ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്. 2020 മാർച്ച് 15ന് കേളകം വില്ലേജ് ഓഫീസിന് പിൻവശം പുഴക്കരയിൽവച്ചാണ് കേസിനാസ്പദമായ സംഭവം. കേളകം പൊലീസ് ഇൻസ്പെക്ടർ പി വി രാജൻ, സബ് ഇൻസ്പെക്ടർ എം കെ കൃഷ്ണൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാം.ദാസ് ഹാജരായി.
#tag:
കേളകം