Zygo-Ad

ചമ്പാട് മേഖലയില്‍ കൂത്ത്പറമ്പ് എക്സൈസിൻ്റെ മിന്നല്‍ റെയ്ഡ്; നാല് യുവാക്കള്‍ അറസ്റ്റില്‍


ചമ്പാട്: ചമ്പാട് അരയാക്കൂലില്‍ കൂത്ത്പറമ്പ് എക്സൈസ് സംഘം നടത്തിയ മിന്നല്‍ റെയ്ഡില്‍ നാല് പേർ പിടിയില്‍.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇവരില്‍ നിന്നും വിവിധ അളവുകളില്‍ കഞ്ചാവ് പിടികൂടി. ചമ്പാട് താവു പുറത്ത് ടി.പി അമല്‍ (23), നന്ദനത്തില്‍ അഭിനവ് (21), ലാല്‍ വിഹാറില്‍ ഷെറിൻ ലാല്‍ (24), കൊച്ചേൻ്റവിട വിഘ്നേഷ് (25) എന്നിവരെയാണ്

കൂത്ത് പറമ്പ് എക്സൈസ് ഇൻസ്പെക്ടർ ജിജില്‍ കുമാറും സംഘവും പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജി പി സി, പ്രിവൻറീവ് ഓഫീസർ പ്രഭാകരൻ പി കെ, പ്രിവൻറീവ് ഓഫീസർ ഗ്രേഡ് മാരായ ഷാജി അളോക്കൻ,സിവില്‍ എക്സൈസ് ഓഫീസർമാരായ പ്രനില്‍കുമാർ, വിഷ്ണു. എൻ.സി, സുബിൻ.എം, ശജേഷ് സി കെ, ആദർശ് പി, ഷൈനി.വി, ഷൈനി പി,ബീന, ലിജിന, എക്‌സൈസ് ഡ്രൈവർ സോള്‍ദേവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ