മട്ടന്നൂർ : വധശ്രമ കേസില്‍ റിമാന്റില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മട്ടന്നൂർ പൊലിസ് സ്റ്റേഷൻ കോംപൗണ്ടില്‍ നിന്നും സിവില്‍ പൊലിസ് ഓഫിസറെ അക്രമിച്ചതിന് അറസ്റ്റില്‍.
ചാവശേരി ആവിലാട് സ്വദേശി എം.അനീഷിനെ (42)യാണ് മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1.40 മണിക്കായിരുന്നു പരാതിക്കാസ്‌പദമായ സംഭവം.
സ്റ്റേഷൻ കോമ്പൗണ്ടില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവില്‍ പോ പൊലീസ് ഓഫീസർ സി. വിനോദിനെ (44) ചീത്തവിളിച്ച് മുഖത്തടിക്കുകയും നിലത്ത് തള്ളിയിട്ട് തലയ്ക്ക് പിന്നില്‍ പരിക്കേല്‍പ്പിച്ച് പരാതിക്കാരന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.