ചക്കരക്കൽ : കളഞ്ഞു കിട്ടിയ അഞ്ചരപവൻ സ്വർണം ഉടമസ്ഥന് തിരിച്ചു നൽകി DYFI തലമുണ്ട മേഖല പ്രസിഡന്റ് വിജേഷ്. കെ മാതൃകയായി.
ഇന്നലെ (22/4/2025) കീഴറ സ്വദേശിയായ യുവതിയുടെ അഞ്ചരപവൻ സ്വർണം ചക്കരക്കല്ലിൽ വെച്ച് നഷ്ടപ്പെടുകയുണ്ടായി.
ഇത് കിട്ടിയ വിജേഷ്, ഇരിവേരി സ്വദേശിയായ സുരേശനും ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ബന്ധപെടുകയും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകുകയും ചെയ്താണ് സമൂഹത്തിനുതന്നെ മാതൃകയാവുന്ന പ്രവർത്തനം നടത്തിയത്.