41 വർഷത്തെ സേവനത്തിന് ശേഷം കുന്നിരിക്ക അംഗൻവാടിയിൽ നിന്നും വിരമിച്ച അനിത ടീച്ചർക്കും ചെസ്സ് മത്സരങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ സഹോദരങ്ങളായ അദേഷ് കൊമ്മേരി രജനീഷ് , ആരാധ്യ കൊമ്മേരി രജനീഷ് എന്നിവർക്കും സീക്വൽ നൽകിയ സ്നേഹാദരം പരിപാടി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . സി പി അനിത ഉൽഘാടനം ചെയ്തു.
ചടങ്ങിൽ സീക്വൽ ചെയർമാൻ എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ തോണിയോട്ട്, എൻ.പി പ്രകാശൻ, പ്രമീള കാവുള്ളതിൽ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. അനിത ടീച്ചർ, ആദേഷ്, ആരാധ്യ എന്നിവർ സീക്വലിൻ്റെ സ്നേഹാദരത്തിന് നന്ദി പ്രകാശിപ്പിച്ച് മറുപടി പ്രസംഗം നടത്തി. ചടങ്ങിന് വായനശാല സിക്രട്ടറി ഷാൻ വി.കെ സ്വാഗതവും ജെറിൽ നന്ദിയും പറഞ്ഞു.