മട്ടന്നൂർ: കാരയില്‍ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം. മട്ടന്നൂർ - അഞ്ചരക്കണ്ടി റോഡില്‍ കാര കള്ള് ഷാപ്പിന് സമീപത്തെ വളവിലായിരുന്നു അപകടം.
അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ചത്. അപകടത്തില്‍ കാറിന്‍റെ മുൻ ഭാഗം തകർന്നു.