ഇരിട്ടി : ഉളിക്കലില്‍ വ്യാജ മദ്യ വില്പന നടത്തിയതിന് യുവാവ് പിടിയില്‍. ഉളിക്കല്‍ കേയാപറമ്പ് ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ എരുത്കടവ് സ്വദേശിയായ പ്ലാക്കുഴിയില്‍ അനീഷിനെയാണ് ഇരിട്ടി എക്സൈസ് അറസ്റ്റ് ചെയ്തത്.
ഇരിട്ടി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.എം ജെയിംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉളിക്കല്‍ കേയാപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ മദ്യ വില്പന നടത്തുന്നതിനിടയില്‍ 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അനീഷ് പിടിയിലായത്.
ഇയാളുടെ പേരില്‍ മുൻപും സമാന സ്വഭാവത്തിലുള്ള അബ്കാരി കേസുകള്‍ നിലവില്‍ ഉണ്ട്. മട്ടന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ പി.ജി അഖില്‍, സി.വി പ്രജില്‍ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.