Zygo-Ad

കൊട്ടിയൂർ നെയ്യഴുന്നള്ളത്ത് സംഘം നാളെ മഠത്തിൽ കയറും

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും.

കൂത്തുപറമ്പ് കൈതേരിഎടത്തിൽ ടി അനന്തകുറുപ്പിൻ്റ നേതൃത്വത്തിൽ 12 അംഗങ്ങളാണ് ഈ വർഷം നെയ്യഴുന്നള്ളത്ത് സംഘത്തിലുള്ളത്.

കുറ്റ്യാട്ടൂർ , പാതിരിയാട് സംഘവും വില്ലിപ്പാലൻ കുറുപ്പുമാർ സംഘവുമാണ് നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് നിർവഹിക്കുക. മൂത്ത നമ്പ്യാർ വി സി വിജയൻ നമ്പ്യാരുടെ നേതൃത്വത്തിൽ 24 അംഗങ്ങളാണ് പാതിരിയാട് മഠത്തിൽ വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ശേഷം ജൂൺ 5നാണ് സംഘം കൊട്ടിയൂരേക്ക് കാൽനടയായി പുറപ്പെടുക. ജൂൺഎട്ടിന് രാത്രിയാണ് നെയ്യാട്ടം.

വളരെ പുതിയ വളരെ പഴയ