മട്ടന്നൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്. കായല്ലൂർ സ്വദേശി രാഗേഷിനാണ് പരുക്കേറ്റത്.
ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടറാണ്. മട്ടന്നൂർ ഇരിട്ടി റോഡില്‍ ഞായറാഴ്ച രാത്രിയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലേക്ക് വീണു.
എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഗേഷിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.