Zygo-Ad

മൂന്ന് വർഷങ്ങൾക്ക് ശേഷം നാളെ കൊട്ടിയൂരിൽ ആലിംഗന പുഷ്പാഞ്ജലി

 


കൊട്ടിയൂർ: മൂന്ന് വർഷങ്ങൾക്ക് ശേഷം നാളെ കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും.

രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി.

കഴിഞ്ഞ മൂന്ന് വർഷമായി ഈ ചടങ്ങ് നടത്തിയിരുന്നില്ല. വാർധക്യ സഹജമായ കാരണങ്ങളാൽ നായ്ക്കൻ സ്ഥാനികൻ എത്താതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്.

പുതിയ നായ്ക്കൻ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്.

ഇതോടൊപ്പം വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളെ നടത്തും. 26ന് ഈ വർഷത്തെ തൃക്കൂർ അരിയളവും നടത്തും.

ഇന്നലെ തിരുവിതാംകൂർ ഇളയ റാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി കൊട്ടിയൂരിൽ ദർശനം നടത്തി. 

നിത്യപൂജകൾ: രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം– വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.

വളരെ പുതിയ വളരെ പഴയ