കൂട്ടുപുഴ: കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എക്സൈസിന്റെ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ് പറശ്ശിനി സ്വദേശി മുഹമ്മദ് സിജാഹാ(32)ണ് 2.878 ഗ്രാം മെത്താം ഫിറ്റമിനുമായി അറസ്റ്റിലായത്. തിരുവനന്തപുരത്തും കണ്ണൂരും മുൻലഹരി കേസുകളില്‍ പ്രതിയായ മുഹമ്മദ് സിജാഹ ജില്ലയിലെ രാസ ലഹരി ഇടപാടുകാരില്‍ പ്രധാന കണ്ണിയാണ്.
പ്രതിയെ വൈദ്യ പരിശോധനയ്ക്കു ശേഷം മട്ടന്നൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കും.
അസി.എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് .കെ .പി , ഷിബു. കെ.സി, സിവില്‍ എക്‌സൈസ് ഓഫീസർമാരായ റെനില്‍ കൃഷ്ണൻ. പി.പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.