Zygo-Ad

കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിൽ സിസിടിവിയുടെ അറ്റകുറ്റപ്പണിക്കിടെ വീണു പരിക്കേറ്റ യുവാവ് മരണപ്പെട്ടു


കൂത്തുപറമ്പ്: സിസിടിവി അറ്റകുറ്റ പ്രവൃത്തിക്കിടെ വീണു പരിക്കേറ്റ യുവാവ് മരിച്ചു. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലെ സിസി ടി വിയുടെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ തൃശൂർ എൽ തുരുത്ത് കരിയാട്ടുകരയിലെ ഒടയാട്ടിൽ ഹൗസിൽ ഒ.എസ്. അക്ഷയ് (29) ആണ് മരിച്ചത്.

ഈ മാസം 5 നായിരുന്നു സംഭവം. ജോലിക്കിടെ മുകളിൽ നിന്ന് വീണ് ഗുരുതര പരിക്ക് പറ്റി കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ഇന്നലെ ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു സ്വദേശമായ തൃശ്ശൂരിലേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകും വഴി ചാലക്കുടി വെച്ചാണ് മരിച്ചത്.

വളരെ പുതിയ വളരെ പഴയ