കൂത്തുപറമ്പ് :ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മുടപ്പത്തൂരിൽ വെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചു. ഒന്നാംവാർഡിലെ നാൽപ്പത്തിയൊമ്പതു കാരനിലാണ് വെസ്റ്റ്നൈൽ സാന്നിധ്യം കണ്ടെത്തിയത്. കടുത്തപനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളിൽ വെസ്റ്റ്നൈലിൻ്റെ ലക്ഷ ണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ഭേദമായതിനെ തുടർന്ന് ഇയാൾ ആശുപത്രി വിട്ടു.
വെസ്റ്റ്നൈൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മുടപ്പത്തൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആരോഗ്യപ്രവർത്തകർ പ്രദേശത്ത് നടത്തിയ പരിശോധനയിൽ വെസ്റ്റ്നൈൽ പടർത്തുന്ന കലക്ല് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തി.
ചിറ്റാരിപ്പറമ്പ് പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിൽ അവലോകനയോഗം ചേർന്നു. വൈസ് പ്രസിഡന്റ് സിജ രാജീവൻ അധ്യക്ഷയായി ഹെൽത്ത് ഇൻസ്പെക്ടർ ജസീന, കെ എം ബൈജു, സിസി സഹൽരാജ്, പി അശോകൻ എന്നി വർ സംസാരിച്ചു. പഞ്ചായ ത്തിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാർഡുതല ആരോഗ്യ ശുചിത്വസമിതി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.