Zygo-Ad

ജില്ലാ ആശുപത്രിയിൽ ചോർച്ച; മേൽഭാഗം ഷീറ്റിടും

 


ജില്ലാ ആശുപത്രിയിലെ കണ്ണ് ശസ്ത്രക്രിയ തിയറ്ററിൽ ചോർച്ച. ഓപറേഷൻ തിയറ്റർ അടച്ചു. ഇരുപത് വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ മേൽഭാഗം ഷീറ്റിട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു.

ഓപറേഷൻ തിയറ്ററിലെ ചുവരിലുള്ള ഈർപ്പം അണു ബാധയ്ക്ക് കാരണമാകുമെ ന്നതിനാലാണ് ശസ്ത്രക്രിയ താൽക്കാലികമായി നിർത്തി വച്ചത്. ഷീറ്റ് സ്ഥാപിക്കുന്ന ജോലി കഴിഞ്ഞാൽ ഓപ്പറേ ഷൻ തിയറ്റർ അണുമുക്തമാക്കും.

തിയറ്ററിൽ നിന്ന് വീണ്ടും സ്വാബെടുത്ത് പരിശോധനയ്ക്ക് അയച്ചതിനുശേഷം അണുമുക്തമാണെന്ന് ഉറപ്പുവരുത്തി ഓപ്പറേഷൻ തിയറ്റർ എത്രയും വേഗത്തിൽ തുറക്കുമെന്നും ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു

വളരെ പുതിയ വളരെ പഴയ