കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ ആളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്നാണ് പേരാവൂർ ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.