Zygo-Ad

ശിവപുരം ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള വഴി കയ്യടക്കി നായക്കൂട്ടം : വിദ്യാർഥികൾ ഭീതിയിൽ

 


ഉരുവച്ചാൽ: ശിവപുരം ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള വഴി തെരുവുനായ് ക്കൾ കയ്യടക്കി. വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നത് ഭീതിയോടെ. മാലൂർ പഞ്ചായത്തിലെ ശിവപുരം മേഖലകളിൽ തെരുവ് തെരുവുനായ്ക്കൂട്ടം വിദ്യാർഥികൾക്കും വഴി യാത്രക്കാർക്കും ഭീഷണിയാകുന്നു. നിരവധി നായ്ക്കളാണ് മുഴുവൻ സമയവും സ്കൂൾ പരിസരങ്ങളിലും, മുറ്റത്തും വരാന്തയിലും ഹൈസ്‌കൂൾ വിഭാഗത്തിലേക്ക് നടന്നു പോവുന്ന വഴിയിലും കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത്. ഇത് സ്കൂ‌ളിൽ എത്തുന്ന വിദ്യാർഥികളെ ഭീതിയിലാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളും മറ്റും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. ആ ക്രമിക്കുമെന്ന ഭയം മൂലം ഇവയെ ആട്ടിപ്പായിക്കാൻ പോലും കഴിയാത്ത നിലയിലാണ്.

കൂട്ടമായി വിഹരിക്കുന്ന തെരുവുനായ്ക്കൾ രാവിലെ മദ്രസയിലേക്കും മറ്റും പോകുന്ന കുട്ടികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കുട്ടികൾക്ക് പിറകേ നായ്ക്കൾ ഓടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും മറ്റും ഇഷ്ടം പോലെ ഭക്ഷണം ലഭിക്കുന്നതാണ് തെരുവുനായ്ക്കൾ പെരുകാൻ കാരണ മെന്ന് പറയുന്നു.

ഇരുചക്രവാഹനങ്ങ ളിൽ പോകുന്നവർക്ക് റോഡിലേക്ക് ചാടിവീഴുന്ന നായ്ക്കൾ വലിയ അപകടമാണ് ഉണ്ടാക്കുന്നത്. ബൈക്ക് വെട്ടിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേൽക്കാറുണ്ട്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും പത്രവിതരണക്കാരും പേടിച്ചാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് പോവുന്ന വിദ്യാർഥിനി നായകളുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തെരുവുനായ ശല്യം തടയണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഉറക്കം നടിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ