Zygo-Ad

കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി വാവലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

 

കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി വാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി.

വാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്.

പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ‌് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ചു. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിൻ്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

വളരെ പുതിയ വളരെ പഴയ