ഇരിട്ടി : ചെങ്കല്ലിന് അന്യായമായ വില വർദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഗുഡ്സ് ഡ്രൈവേഴ്സ് ആന്റ് ക്ലീനേഴ്സിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു.
സമരത്തെ തുടർന്ന് ഇരിട്ടി, പേരാവൂർ മേഖലകളില്‍ ചെങ്കല്‍ വിതരണം നിറുത്തി വെച്ചു. ചെങ്കല്ലിന് 3 രൂപയാണ് വർധിപ്പിച്ചത്.
ഏഴ്,എട്ട് കല്ലുകള്‍ക്ക് ഒരേ വിലയാണ് നിശ്ചയിച്ചത്. ചട്ടക്കല്ലിന് 4 രൂപയില്‍ നിന്ന് 6 രൂപ വർധിപ്പിച്ച് 10 രൂപയാക്കി ഉയർത്തുകയും ചെയ്തു. ഇതിനെതിരെയാണ് ഇരിട്ടി, പേരാവൂർ മേഖലകളില്‍ ഗുഡ്സ് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
ചെങ്കല്‍ പണ ഉടമകള്‍ വില കുറക്കുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് സി ഐ ടി യു ഗുഡ്സ് ട്രാസ്പോർട്ട് യൂണിയൻ ജില്ലാ കമ്മറ്റി അംഗം കെ.ടി ടോമി പറഞ്ഞു.
മണത്തണയില്‍ നടത്തിയ പ്രതിഷേധ പരിപാടികള്‍ക്ക് പി.വി വിനോദൻ, സുജീഷ്, ബിനോയ് കൊട്ടിയൂർ, ദിബിൻ മണത്തണ, മോഹനൻ എന്നിവർ നേതൃത്വം നല്‍കി.