കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ്മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ദിനാചരണം സംഘടിപ്പിച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തു രാജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സിസ്റ്റർ റീന മാത്യുവിനെ ക്ലബ്ബ് പ്രസിഡണ്ട് സി. വിശ്വനാഥൻ മൊമെന്റോ നൽകി ആദരിച്ചു. ക്ലബ്ബ് വനിതാ വിഭാഗം പ്രസിഡണ്ട് റീജ സനിൽ വൈസ് മെൻ ഷാൾ അണിയിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് സി. വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് ട്രഷറർ എ പി വിനോദ് സ്വാഗതവും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി നന്ദിയും അറിയിച്ചു
നിയുക്ത ഡിസ്ട്രിക്ട് 4 ഗവർണർ സനിൽകുമാർ കെ പി, എ രമേശ്, സി തിലകൻ, എ കെ ശശിധരൻ, പ്രസീജ വിനോദ്, ജോസഫ് നിർമ്മലഗിരി, ധന്യ സുരാജ്, ശശിന ഷിബി എന്നിവർ ആശംസ അർപ്പിച്ചു.