Zygo-Ad

പാനൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ മുറിവായ ഡോ.അസ്ന മംഗല്യ സിന്ദൂരമണിഞ്ഞു.

 


രാഷ്ട്രീയ കലുഷിതമായ കണ്ണൂരിലെ അതിജീവന കഥയുടെ പേരാണ് ബോംബാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ട ചെറുവാഞ്ചേരി സ്വദേശി അസ്ന. അഞ്ചാം വയസിലെ നഷ്ടത്തിൽ നിന്ന് പഠിച്ച് ഡോക്ടറായ അസ്ന  പുതു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപ്പറമ്പത്ത്  വീട്ടുവളപ്പിൽ ഒരുക്കിയ പന്തലിൽ.വരൻ ആലക്കോട് അരങ്ങംവാഴ സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലിന്റെ കൈ പിടിച്ചാണ് ഡോ അസ്ന ജീവിതത്തിലെ ഇരുണ്ട കാലത്തെ പിന്നിലാക്കി പുതു ജീവിതത്തിലേക്ക് കടന്നത്. 

രാഷ്ട്രീയ സംഘർഷത്തിൽ കുട്ടിക്കാലത്ത് വലതുകാൽ നഷ്ടപ്പെട്ട അസ്ന, അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറുടെ പടവുകൾ കീഴടക്കിയത്. 2000 സെപ്റ്റംബർ 27-ന്, തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷത്തിന്റെ ഇരയാണ് അസ്ന. 

പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ  രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെ. മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റു. അന്ന് അസ്നക്ക് പ്രായം 6വയസ്.ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു.ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റി. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ  നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും 2013ൽ എംബിബിഎസ് നേടി.

ഇതിനിടെ  സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്‌ന.  മാതാവ് ശാന്തയ്ക്കും സഹോദരൻ ആനന്ദിനും ഒപ്പമാണ് അസ്‌നയുടെ താമസം.

അക്രമം നടന്ന കാലം മുതൽ നാടൊന്നാകെയാണ് അസ്നയെ ചേർത്തു പിടിച്ചത്. ആ കരുതലിന്റെ തണലിൽ വളർന്ന അസ്ന ഇന്ന് ഏവരുടെയും മുറിവുണക്കുന്ന ഡോക്ടർ ആയതിനു പിന്നിൽ നാട്ടുകാരുടെ ആ ചേർത്തു പിടിക്കൽ കൂടി ഉണ്ട്. അസ്ന യുടെ വിവാഹവും നാട് ഉത്സവം ആക്കി മാറ്റി. കണ്ണൂരിന്റെ അക്രമ രാഷ്ട്രീയത്തിൽ അയവ് വന്നതിൽ അസ്‌നയ്ക്ക് പറ്റിയ അപകടവും ഒരു കാരണമായിരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ എം.കെ രാഘവൻ എം പി,സിപിഐഎം  സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ,എം.എൽ.എ ,കോൺഗ്രസ് നേതാക്കളായ ഡി സി സി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്, എ ഐ സി സി അംഗം വി എ നാരായണൻ, കെ പി സി സി അംഗങ്ങളായ സജീവ് മാറോളി, വി സുരേന്ദ്രൻ, കണ്ണൂർ കോര്പറേഷൻ മുൻ മേയർ ടി ഓ മോഹനൻ, സുരേഷ് ബാബു എളയവൂർ, എം പി പ്രമോദ്, കെ രമേശൻ, ഡി സി സി സെക്രട്ടറി മാരായ സന്തോഷ്‌ കണ്ണമ്പള്ളി, ഹരിദാസ് മൊകേരി, കൂത്തുപറമ്പ് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ലോഹിതക്ഷൻ, ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ