Zygo-Ad

തൊക്കിലങ്ങാടി ടൗണിൽ സി ഐ ടി യു പ്രവർകന് മർദ്ദനമേറ്റു



കൂത്തുപറമ്പ്:തൊക്കിലങ്ങാടി ടൗണിൽ സി ഐ ടി യു പ്രവർകന് മർദ്ദനമേറ്റു

ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനത്തിൽ പരുക്കേറ്റ സി ഐ ടി യു പ്രവർത്തകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലായി ചിത്രാലയത്തിൽ എംപി നകുൽ (35) ആണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ളത്. അരുൺ ബാബു, ദീപേഷ്, സന്ദീപ് എന്നിവർ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. 

ശനിയാഴ്ച വൈകിട്ട് തൊക്കിലങ്ങാടിയിലെ മത്സ്യ സ്റ്റാളിന് സമീപം നിൽക്കവേ സൗഹാർദ്ദ പൂര്‍വ്വം വിളിച്ച് റോഡിന് എതിർവശം കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുവെന്ന് നകുൽ പൊലീസിനോട് പറഞ്ഞു.

തലക്കും കൈക്കും പരിക്കു പറ്റിയ നകുലിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് മാറ്റി. 

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവർ നകുലിനെ ആശുപത്രിയിൽ സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ