Zygo-Ad

കൂത്തുപറമ്പ് നഗരസഭയ്ക്ക് നീന്തൽകുളം നിർമിക്കാൻ 10 സെൻ്റ് സ്ഥലം ലഭ്യമായി.

 


മൂര്യാട് വയൽ ഭാഗത്താണ് 11-ാം വാർഡിൽ നീന്തൽകുളത്തിനായി സ്ഥലം സംഭാവനയായി ലഭിച്ചത്. മൂര്യാട്ടെ ഷമീർ ഞള്ളേക്കണ്ടിയാണ് സൗജന്യമായി സ്ഥലം നൽകിയത്. സ്ഥലത്തിന്റെ ആധാരം

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.ഷമീറും വാർഡ് കൺവീനർ കെ.രാജനും ചേർന്ന് കെ.പി.മോഹനൻ എംഎൽഎയ്ക്ക് നൽകി. കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി.സുജാത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആമ്പിലാടും തൃക്കണ്ണാപുരത്തും മൂര്യാടും ഉൾപ്പെടെ നഗരസഭയുടെ ഉടമസ്ഥതയിൽ കുളങ്ങൾ ഉണ്ടെങ്കിലും നഗരസഭയിൽ  നീന്തൽകുളം ഇല്ല. ഇത് പരിഹരിക്കാനാണ് നീന്തൽകുളം നിർമാണത്തിന് സ്ഥലം ലഭ്യമാക്കിയത്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നീന്തൽകുളം യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് നഗരസഭ.

വളരെ പുതിയ വളരെ പഴയ