അവശ്യ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം സാധാരണ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരം കോട്ടയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറക്കളത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് പി എം മുനീർ കൂവപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണ എസ്ഡിപിഐ കണ്ണൂർ ജില്ല ട്രഷറർ കെ ഇബ്രാഹിം കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി കെ കെ തൗഫീഖ് അസീർ എന്നിവർ സംസാരിച്ചു.