മട്ടന്നൂർ : മട്ടന്നൂർ ചാവശേരി പഴയ പോസ്റ്റാഫീസ് യൂണിറ്റി ട്രേഡേഴ്സിന് മുന്നില്‍ വാഹന അപകടം. അപകടത്തില്‍ കാല്‍നട യാത്രക്കാരിക്ക് പരിക്കേറ്റു.
സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ എതിരേ വന്ന കാർ സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
അപകടത്തിൽപ്പെട്ട സ്ത്രീ റോഡു കടക്കുന്ന ദൃശ്യം
കാർ അമിത വേഗതയിലാണ് വന്നത്. ഇടിയുടെ ആഗാധത്തിൽ സ്ത്രീ 20 മീറ്റർ ദൂരേക്ക് തെ തെറിച്ച് വീഴുകയായിരുന്നു. അബോധാവസ്ഥയിലായ സ്ത്രീയെ നാട്ടുകാർ ഓടിക്കൂടി ഇടിച്ചു തെറിപ്പിച്ച അതേ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.