Zygo-Ad

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ മെക്കാഡം ടാറിംഗ് റോഡ് ഉദ്ഘാടനം ചെയ്തു


കൂത്തുപറമ്പ്: കെ.പി മോഹനൻ എം എൽ എ യുടെ ആസ്‌തി വികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും നഗരസഭ തനത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചെലവഴിച്ചു കൊണ്ട് മെക്കാഡം ടാറിംഗ് നടത്തിയ ടി.കെ.രാജു - പോലീസ് സ്റ്റേഷൻ റോഡ് കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

കൂത്തുപറമ്പ് പട്ടണത്തിലെ പ്രധാന റോഡുകളിൽ ഒന്നാണിത്. നഗരസഭ ചെയർപേഴ്‌സൺ വി.സുജാത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.വി.പ്രമോദൻ, നഗരസഭാ വൈസ് ചെയർമാൻ വി.രാമകൃഷ്‌ണൻ മാസ്‌റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർന്മാരായ കെ.കെ.ഷമീർ, ലിജി സജേഷ്, കെ.വി.രജീഷ്, അജിത, ശ്രീജ എന്നിവർ സംസാരിച്ചു.

മുൻസിപ്പാൽ സെക്രട്ടറി കെ.ആർ.അജി സ്വാഗതവും എഞ്ചിനീയർ പി.സന്തോഷ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ